ഇന്നത്തെ കോറങ്ങോട് ആയിരുന്നു ചെമ്പന്തൊട്ടി. അതിനുശേഷം തോലമ്പുഴക്കാർ പള്ളി പണിയാനുള്ള സ്തലം കൊടുക്കുകയും, (ചെമ്പംതൊട്ടി പള്ളിക്ക് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞത് തോലമ്പുഴ , മാനാംപുറത്ത്, പന്ന്യാംമാക്കൽ എന്നിവർ ചേർന്നാണെന്നാണ് കേട്ടിട്ടുള്ളത് , പക്ഷേ ചില പ്രത്യേക സാഹചര്യത്തിൽ തോലമ്പുഴക്കാരുടെ സ്ഥലം മാത്രം പള്ളിക്കായി കൊടുക്കേണ്ടി വന്നു ( തോട്ടുചാലി സാർ 40 കൊല്ലം മുമ്പ് പറഞ്ഞതാണിക്കാര്യം ) . ഞള്ളിമാക്കൽകാരും കുറ്റ്യത്തുകാരും കുടി പള്ളിക്കായി നെടിയേങ്ങക്കടുത്ത് കട്ടായിയിൽ സ്ഥലം കൊടുത്തിരുന്നു , എന്നാൽ കൂടുതൽ ആൾക്കാർ താമസിക്കുന്നത് ചെമ്പംതൊട്ടി ഭാഗത്തായതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം പള്ളി ഇപ്പോളുള്ള സ്ഥലത്ത് പണിയാൻ തീരുമാനിച്ചത്) ഇപ്പോൾ പള്ളി ഇരിക്കുന്ന സ്തലത്ത് ഒരു ചെറിയ ഷെഡ്ഡ് സ്താപിക്കുകയും കുർബാന അർപ്പിക്കൽ തുടങ്ങിയതും. അതിനുശേഷം ആണു ചെമ്പന്തൊട്ടി ചെമ്പന്തൊട്ടി ആയത്. "പള്ളിത്താഴെ" എന്നു ഒരു പേരും കുറച്ചുകാലം നിലനിന്നിരുന്നു. ഇപ്പൊൾ ആരും ഉപയോഗിച്ചു കേൾക്കുന്നില്ല.
16/4/2024 | |
Permalink